Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി
  തൃശൂർ: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ. മന്ത്രിക്കെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി നൽകിയത്. യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാൻ പരാമർശം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവന പുകവലിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോൺ ഡാനിയൽ പരാതി നൽകിയത്. 2003 ൽ പാർലമെന്‍റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ജോൺ ഡാനിയൽ പറഞ്ഞു. യു. പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തിയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പരാമർശം. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത് എന്ന് മന്ത്രി പറഞ്ഞു."എഫ്ഐആറിൽ കൂട്ടംകൂടി പുകവലിച്ചു എന്നാണുള്ളത്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരുകെട്ട് ബീഡി വലിക്കുന്നയാളാണ് എം.ടി.വാസുദേവൻ നായർ," പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു.  

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in