നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളി; മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ പരാതി
Jaihind TV News Report
Jaihind TV Web Desk
December 18, 2023
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ടതിനെതിരെയാണ് പരാതി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത് അംഗം കുമ്മിൾ ഷമീറാണ് പരാതി നല്‍കിയത്. നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് കമന്‍റ് എന്നാണ് ആരോപണം.
ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പോലീസ് കംപ്ലൈന്‍റ് അതോറിറ്റി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഐപിസി 504, 153 , 153 A എന്നീ വകുപ്പുകൾ ചുമത്താനാണ് പരാതിയിലെ ആവശ്യം. വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഉണ്ട്. കൊല്ലം കടയ്ക്കലിൽ നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പോലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. വിവാദമായതിന് പിന്നാലെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10