Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദളിത് സമൂഹത്തോടുളള മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് സമീപനം മാറ്റണം: എ.പി.അനില്‍കുമാര്‍ എംഎല്‍എ

ദളിത് സമൂഹത്തോടുളള മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് സമീപനം മാറ്റണം: എ.പി.അനില്‍കുമാര്‍ എംഎല്‍എ
മുഖ്യമന്ത്രിക്ക് ദളിത് സമൂഹത്തോടുളള ഇരട്ടത്താപ്പ് സമീപനം മാറ്റണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എം. എല്‍. എ. പിണറായി സര്‍ക്കാരിന്റെ രീതികള്‍ വിചിത്രമാണ്. കഴിഞ്ഞ ദിവസം പാലക്കാട് വച്ച് പട്ടികജാതി വിഭാഗക്കാരുടെ രക്ഷകന്റെ വേഷത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പകര്‍ന്നാട്ടം നടത്തുമ്പോഴാണ് തലസ്ഥാനത്ത്് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ഓഫീസില്‍ പരാതിയുമായിവന്ന ദളിത് യുവതിയെ അപമാനിച്ചു വിട്ടത്.കള്ളക്കേസെടുത്ത് പീഡിപ്പിച്ച പോലീസിനെതിരേ നല്‍കിയ പരാതി വലിച്ചെറിഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അടിയന്തിരമായി നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ പ്രകാരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുകയും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെ മാതൃകാപരമായ നടപടിയെടുക്കുകയും വേണം.സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടശേഷം വിവാദമായപ്പോള്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണ്. ഇത്തരം താല്‍ക്കാലിക നടപടികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന്റെ പ്രാതിനിധ്യമില്ലാത്ത പുരോഗമന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍,ആ വിഭാഗത്തിലുളള മനുഷ്യര്‍ക്കു നേരേ അടിക്കടി നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം കേരളീയ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരണമെന്നും എ.പി.അനില്‍കുമാര്‍ പറഞ്ഞു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in