Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ലേഖനം എഴുതാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ലേഖനത്തിലെ പരാമർശം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാരിന്‍റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതെന്ന പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മഞ്ചിക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയെ പൂർണമായും പിന്തുണച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ചീഫ് സെക്രട്ടറിയുടെ മാവോ ലേഖനം അനുചിതമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് ആവശ്യം ഉയർന്നത്. സർക്കാരിന്റെ അനുമതിയില്ലാതെയാണ് ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാതെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ലേഖനത്തിലെ പരാമർശം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമായി മാത്രം മുഖ്യമന്ത്രി ലഘൂകരിച്ചു. ചീഫ് സെക്രട്ടറിയുടെ ലേഖനം ക്രൈംബ്രാഞ്ച് അന്വേഷണത്തെ ബാധക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ലേഖനത്തെ കടുത്ത ഭാഷയിലാണ് സി പി ഐ ഉൾപ്പെടെ വിമർശിച്ചത്. വരും ദിവസങ്ങളിലും വിഷയം ചർച്ചയാകും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in