Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സർക്കാർ പ്രതിരോധത്തിലാകുമ്പോള്‍ ഗവർണർ-സര്‍ക്കാർ സംഘർഷം പൊട്ടിപ്പുറപ്പെടും, എല്ലാം ഒത്തുതീർപ്പുകള്‍': പ്രതിപക്ഷ നേതാവ്

'സർക്കാർ പ്രതിരോധത്തിലാകുമ്പോള്‍ ഗവർണർ-സര്‍ക്കാർ സംഘർഷം പൊട്ടിപ്പുറപ്പെടും, എല്ലാം ഒത്തുതീർപ്പുകള്‍': പ്രതിപക്ഷ നേതാവ്
കൊച്ചി: സംസ്ഥാന സർക്കാരും ഗവർണറും നടത്തിയിരുന്നത് ഒത്തുതീർപ്പുകളാണെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിൽ ഗവർണർ-സർക്കാർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങൾ അതിന് പിന്നാലെ പോകുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയി. സംസ്ഥാനത്തെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്‍റെ ഒത്തുതീർപ്പുകളാണ് ഗവർണറും സർക്കാരും നടത്തിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാൻ വിഷയങ്ങൾ നിരവധിയാണ്. ബജറ്റ് എന്നത് പ്രസംഗത്തിൽ മാത്രമാണെന്നും അത് നടപ്പാക്കാനുള്ള പണം സർക്കാരിന്‍റെ കൈവശമില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പണമില്ലാത്തതിനാൽ കിഫ്‌ബി ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളും സാമൂഹ്യ സുരക്ഷ ഉൾപ്പെടെ എല്ലാം പ്രതിസന്ധിയിലാണന്നും വി.ഡി സതീശൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in