സിവില്‍ സര്‍വ്വീസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും
Jaihind TV News Report
Jaihind TV Web Desk
April 22, 2025
1 min read
•
Updated: June 06, 2026
സിവില്‍ സര്‍വ്വീസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. യുപി പ്രയാഗ്രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകള്‍ ഉള്‍പ്പെടുന്നു. 45ാം റാങ്ക് ലഭിച്ച മാളവിക ജി നായര്‍,47ാം റാങ്ക് നന്ദന, 54 ാംറാങ്ക് സോണറ്റ് ജോസ്, റീനു അന്ന മാത്യു 81ാം റാങ്ക്, 95ാം റാങ്ക് നേടിയ ദേവിക പ്രിയദര്‍ശിനി എന്നിവരാണ് മലയാളികള്‍.
വിവിധ സര്‍വീസുകളിലേക്കായി 1009 പേരുടെ പട്ടികയാണ് യുപിഎസ്?സി പ്രസിദ്ധീകരിച്ചത്. ഇതി്ല്‍ 725 പുരുഷന്‍മാരും 284 സ്ത്രീകളുമാണ.് 5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതിയത്. ഈ കടമ്പ കടന്ന 14,627 പേര്‍ സെപ്റ്റംബറില്‍ നടന്ന മെയിന്‍ പരീക്ഷ എഴുതി. ഈ പരീക്ഷയും കടന്ന് 2845 പേരാണ് വ്യക്തിഗത അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷനല്‍ റിലേഷന്‍സുമായിരുന്നു ഒന്നും രണ്ടും റാങ്കുകാര്‍ തിരഞ്ഞെടുത്ത ഓപ്ഷനല്‍ വിഷയങ്ങള്‍. മൂന്നാം റാങ്കുകാരനായ. ആദ്യ 25 റാങ്കുകാരില്‍ 14 പുരുഷന്‍മാരും 11 സ്ത്രീകളും ഇടംപിടിച്ചിരിക്കുകയാണ്. എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ്, മെഡിക്കല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബിരുദ,ബിരുദാനന്തരധാരികളാണ് റാങ്കുജേതാക്കളിലേറെ പേരും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10