Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുത്തൂറ്റ് ജീവനക്കാർക്ക് സി ഐ.ടി.യു സംഘത്തിന്‍റെ ക്രൂര മർദനം

മുത്തൂറ്റ് ജീവനക്കാർക്ക് സി ഐ.ടി.യു സംഘത്തിന്‍റെ ക്രൂര മർദനം
  തൊടുപുഴയിൽ മുത്തൂറ്റ് ജീവനക്കാർക്ക് സി ഐ.ടി.യു സംഘത്തിന്‍റെ ക്രൂര മർദനം. ബാങ്ക് തുറക്കാനെത്തിയ ബ്രാഞ്ച് മാനേജരെയും ജീവനക്കാരനെയുമാണ് മർദിച്ചത്.  പരിക്കേറ്റ ഇരുവരെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് തൊടുപുഴ മങ്ങാട്ടുകവലയിൽ മുത്തൂറ്റ് ജീവനക്കാർക്ക് മർദനമേറ്റത്. സംഘടിച്ചെത്തിയ സി.ഐ.ടി.യു സംഘം ബ്രാഞ്ച് മാനേജർ ജോയിയെയും ജീവനക്കാരൻ പ്രവീൺ ചന്ദ്രനെയും ക്രൂരമായി മർദിക്കുകയായിരുന്നു. കെ.കെ.ആർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സംഭവമുണ്ടായത്. മറ്റ് ജീവനക്കാർ എത്തി ഒരുമിച്ച് ബാങ്കിലേക്ക് ജോലിക്ക് കയറുവാൻ കാത്തുനിൽക്കുന്നതിനിടയിലായിരുന്നു സി.ഐ.ടി.യു ആക്രമണം. മർദ്ദനത്തെത്തുടർന്ന് ഇരുവരെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള മുത്തൂറ്റ് ബ്രാഞ്ചിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതായാണ് വിവരം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in