Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രീയ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരാളായി ഗവർണർ മാറിയെന്ന് എം.കെ മുനീര്‍ ; പൗരത്വ നിയമ ഭേദഗതിക്കെതിരെ 21 ന് ഉപവാസ സമരം

രാഷ്ട്രീയ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരാളായി ഗവർണർ മാറിയെന്ന് എം.കെ മുനീര്‍ ;  പൗരത്വ നിയമ ഭേദഗതിക്കെതിരെ 21 ന് ഉപവാസ സമരം
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എം.എൽ.എ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരം കോഴിക്കോട് നടക്കും. ജനുവരി 21 ന് നടക്കുന്ന ഉപവാസ സമരത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി എം.പി തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ വിവിധ മത സാമുദായിക സംഘടനാ നേതാക്കൾ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിക്കാനായി എത്തിച്ചേരുമെന്നും എം.കെ മുനീർ എം.എൽ.എ അറിയിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ഒരാളായി ഗവർണർ മാറിയിരിക്കുന്നെന്ന് എം.കെ മുനീർ പറഞ്ഞു. കേരളം തന്‍റേതല്ല എന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. എങ്ങനെ ഒരുമിച്ചു പോകാം എന്നാണ് ഗവർണർ ആലോചിക്കേണ്ടത്. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in