Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിനിമാ - സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരള്‍ മാറ്റിവയ്ക്കാനിരിക്കവെ

സിനിമാ - സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരള്‍ മാറ്റിവയ്ക്കാനിരിക്കവെ
സിനിമാ - സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ കരള്‍ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. കരള്‍ നല്‍കാന്‍ മകള്‍ തയാറായെങ്കിലും ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സംസ്‌കാരം നാളെ നടക്കും. നടന്‍ കിഷോര്‍ സത്യ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. മാമ്പഴക്കാലം, റണ്‍വേ, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായിരുന്നു വിഷ്ണു പ്രസാദ്. രണ്ട് പെണ്‍മക്കളാണ്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in