Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിശുക്ഷേമ സമിതിയും യൂണിവേഴ്സിറ്റി കോളേജും സി.പി.എം ക്രിമിനലുകളുടെ ആസ്ഥാനം; ശിശുക്ഷേമ സമിതി അടിയന്തിരമായി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ്

ശിശുക്ഷേമ സമിതിയും യൂണിവേഴ്സിറ്റി കോളേജും സി.പി.എം ക്രിമിനലുകളുടെ ആസ്ഥാനം; ശിശുക്ഷേമ സമിതി അടിയന്തിരമായി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:  ശിശുക്ഷേമ സമിതിയും യൂണിവേഴ്സിറ്റി  കോളേജും തലസ്ഥാനത്ത് സി.പി.എം സ്പോണ്‍സേര്‍ഡ് ക്രിമിനലുകളുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്.എസ്.ഐ നേതാക്കള്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ സ്വാധീനക്കുറവുള്ള കാലില്‍ ഷൂവിട്ട് ചവിട്ടിപ്പിടിച്ചു കൊണ്ട് ആ കാല്‍ വെട്ടിയെടുക്കുമെന്ന് ഇടിമുറിയില്‍ വച്ച് ആക്രോശിച്ചു.  യൂണിവേഴ്സിറ്റി കോളേജിലെ  ഇടിമുറിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ക്രൂരമായ ആക്രമണമാണ്. കോളേജ്  ഭരിക്കുന്നത് എസ്.എഫ്.ഐക്കാര്‍ക്ക് പോലും രക്ഷയില്ലാത്ത ക്രിമിനലുകളാണ്.  പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അവിടെ പഠിപ്പിക്കുന്നത് ക്രിമിനലുകളെ ഭയന്നാണ്.  നടപടി എടുക്കാന്‍ പോലും പേടിയാണ്. പൊലീസ് ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.  എല്ലാ ദിവസവും  പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയാണ് ഒളിവിലാണെന്നു പറയുന്ന ക്രിമിനലുകള്‍. ശിശുക്ഷേമ സമിതിയും ക്രിമിനലുകളുടെ താവളമാണ്. കുഞ്ഞുങ്ങളോട് പോലും ക്രൂരത കാട്ടുന്ന വൃത്തികെട്ട സ്ഥലമായി ശിശുക്ഷേമസമിതി മാറി.  പാര്‍ട്ടി ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കുമാണ് അവിടെ ജോലി കൊടുക്കുന്നത്.  ഇപ്പോഴും അവിടെ തുടരുന്നത് ആരോപണം നേരിടുന്നവര്‍ തന്നെയാണ്.  ശിശുക്ഷേമസമിതിയുടെ തലപ്പത്ത് ഇരിക്കുന്നത് കൊലക്കേസ് പ്രതിയായ സി.പി.എം നേതാവാണ്.  മൂന്നു തവണ പരാതി കിട്ടിയതിനെ തുടര്‍ന്ന് മാറ്റിയ ആയ വീണ്ടും എങ്ങനെയാണ് അവിടെ എത്തിയത്? രണ്ടര വയസുള്ള കുഞ്ഞിനോട് പോലും ക്രൂരത കാട്ടാമെന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടെങ്കില്‍ കേരളത്തിലുള്ളത്.  കേരളത്തിനു തന്നെ അപമാനമാണ് ഈ രണ്ടു സംഭവങ്ങളും. ഏത് ക്രിമിനലിനും കുടപിടിക്കുന്ന ജജീര്‍ണത ബാധിച്ച സി.പി.എം അധപതിച്ച പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in