Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി പോലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്.  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ദിനംപ്രതി നിരവധി അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. 2008 മുതൽ 2018 വരെയുള്ള കേസുകൾ പരിശോധിച്ചാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. പോക്സോ കേസുകളുടെ കാര്യത്തിലും സമാനതകളില്ലാത്ത വർധനവാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 2008ൽ വെറും 549 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് പത്ത് വർഷങ്ങൾക്കിപ്പുറം 2018ൽ അത് 4008 കേസുകളായി വർദ്ധിച്ചു. പീഡനക്കേസുകൾ 215 എണ്ണം മാത്രമാണ് 2008ൽ ഉണ്ടായതെങ്കിൽ ഇപ്പോൾ 1204 ആയി ഉയർന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കഴിഞ്ഞ വർഷം മാത്രം 22 കുട്ടികളാണ് വിവിധ സംഭവങ്ങളിലായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. 2569 മറ്റ് കേസുകളുടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു. 2018 ൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 3174 കേസുകൾ രജിസ്റ്റർ ചെയ്യതു. ഇതും മുൻ വർഷത്തെക്കാൾ ഇരട്ടിയാണ്. 2019ലെ കണക്ക് പുറത്ത് വന്നതോടെ സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി തെളിഞ്ഞു. ഈ വർഷം ജനുവരി മാസത്തെ കേസുകൾ മാത്രം 269 എണ്ണം കവിഞ്ഞു. തിരുവനന്തപുരം റൂറൽ, മലപ്പുറം, എറണാകുളം റൂറൽ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in