Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മനുഷ്യജീവന് വിലയില്ലാത്ത അവസ്ഥയില്‍ കേരളം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണം: കത്തയച്ച് വി.എം സുധീരന്‍

മനുഷ്യജീവന് വിലയില്ലാത്ത അവസ്ഥയില്‍ കേരളം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണം: കത്തയച്ച് വി.എം സുധീരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് വി.എം സുധീരന്‍റെ കത്ത്. ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്‍റെ ചുമതലയിൽ തുടരുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിലയിൽ ക്രമസമാധാനപാലനം നടക്കുന്നില്ല. ആലുവ കൊലപാതകം നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ച വ്യക്തമാക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ്. മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് നിലവിൽ കേരളം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് വി.എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in