കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നു ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
October 26, 2024
1 min read
•
Updated: June 04, 2026
മലപ്പുറം: കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറ്റകാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ മുന്നണിയിലേക്ക് കൊണ്ട് പോകാന്‍ ഭരണപക്ഷ എംഎല്‍എ കോഴ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ് ഒരുമാസമായിട്ടും മുഖ്യമന്ത്രി അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിനെ തൃപ്തിപെടുത്തുന്ന നിലപാടുകളെ പിണറായി വിജയന്‍ എടുക്കുകയുള്ളുവെന്നും അവരെ പേടിച്ചാണ് പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
അതെസമയം എഡിഎമ്മിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സിപിഎം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില ഉപജാപ സംഘമാണ് പിപി ദവ്യ യെ സംരക്ഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചത് സിപിഎമ്മിന്റെ ഭാഷയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10