Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊതുവേദിയിൽ മന്ത്രി എ.സി മൊയ്തീനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുവേദിയിൽ മന്ത്രി എ.സി മൊയ്തീനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുവേദിയിൽ മന്ത്രി എ.സി മൊയ്തീനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ ആത്മ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സമീപനവും മനോഭാവവും മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി എ.സി മൊയ്തീൻ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം നടത്തിയത്. ചുവപ്പ് നാട ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കിയത്. നിലവിലും ചുവപ്പ് നാടയ്ക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ചില വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ആത്മ പരിശോധന നടത്തണം. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സമീപനവും മനോഭാവവും മാറണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾക്ക് ചിലരെങ്കിലും അനാവശ്യ തടസം സൃഷ്ടിക്കുന്നുണ്ട്. വ്യാവസായിക വികസനത്തിന്‍റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മനോഭാവവും സമീപനവും മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോക്കുകൂലി ഇനിയും അവശേഷിക്കുന്നുവെങ്കിൽ അവിടെ സർക്കാർ സംവിധാനങ്ങൾ ശക്തമായി ഇടപെടേണ്ടി വരും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും വ്യവസായ വികസനപദ്ധതികൾക്ക് ജിയോളജി വകുപ്പിൽ നിന്ന് ലഭിക്കേണ്ട അനുമതികൾ പലതും വൈകാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in