G SUDHAKARAN| ചെന്നിത്തല നയിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചു: ജി. സുധാകരനെതിരെ അധിക്ഷേപം, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
August 12, 2025
1 min read
•
Updated: June 04, 2026
മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെ അശ്ലീല പരാമര്‍ശംനടത്തിയതില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗമായ എം മിഥുന്‍ ആണ് അറസ്റ്റിലായത്. രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചുകൊണ്ട് സുധാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് മിഥുന്‍ അധിക്ഷേപകരമായ കമന്റ് ഇട്ടത്.
സുധാകരന്റെ പരാതിയെ തുടര്‍ന്നാണ് മിഥുനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മിഥുന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാവിനെതിരെ പരസ്യമായി അധിക്ഷേപം നടത്തിയിട്ടും മിഥുനോട് പാര്‍ട്ടി നേതൃത്വം ഇതുവരെ വിശദീകരണം തേടിയിട്ടില്ല.
ജി. സുധാകരനെതിരെ മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. അന്നും അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. അത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. വിവിധ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന സുധാകരന്‍, പാര്‍ട്ടിയിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിഭാഗം നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10