Logo
Sat, Jun 27, 2026 • 12:51 AM
LIVE TV
Watch

No business videos available

No Middle East videos available

RAIN| മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 03, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

RAIN| മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. നേരത്തെ നാല് ജില്ലകളില്‍ മാത്രമായിരുന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ഓഗസ്റ്റ് 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഓഗസ്റ്റ് 4: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ഓഗസ്റ്റ് 5:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഓഗസ്റ്റ് 6: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഓഗസ്റ്റ് 7: കണ്ണൂര്‍, കാസര്‍ഗോഡ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ഓഗസ്റ്റ് 3: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഓഗസ്റ്റ് 4: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഓഗസ്റ്റ് 5: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഓഗസ്റ്റ് 6: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ഓഗസ്റ്റ് 7: മലപ്പുറം, കോഴിക്കോട്, വയനാട് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം, കള്ളക്കടല്‍ പ്രതിഭാസം കാരണം ചില തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കൂടാതെ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഓഗസ്റ്റ് 4 മുതല്‍ 7 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10