Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മെയ് 23 വരെ പെരുമാറ്റച്ചട്ടം ബാധകം; ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ല: ടീകാ റാം മീണ

മെയ് 23 വരെ പെരുമാറ്റച്ചട്ടം ബാധകം; ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ല: ടീകാ റാം മീണ
TeekaRam-Meena പരാതി തെളിയിക്കാന്‍ സാധിക്കാത്ത വോട്ടറെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ. നടപ്പാക്കുന്നത് പാര്‍ലമെന്‍റ് പാസാക്കിയ ചട്ടമാണ്. വോട്ടെണ്ണല്‍ കഴിയുന്നതുവരെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മെയ് 23 വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകും. സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ഇളവുണ്ടാവും. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസരെ സമീപിക്കാം. അതേസമയം തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി തന്‍റെ ചിത്രം ചേര്‍ത്തതില്‍ ചട്ടലംഘനമില്ലെന്നും ഇതിനെതിരായ പരാതി നിലനില്‍ക്കില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി. തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ടീക്കാറാം മീണ പറഞ്ഞു. വോട്ടിംഗിന് ശേഷമുയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം കളമശേരിയിലെ 83-ാമത്തെ പോളിംഗ് ബൂത്തിൽ റീ പോളിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in