Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിബിഎസ്ഇ 10,12 ഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റിലൂടെ ഫലം അറിയാം

സിബിഎസ്ഇ 10,12 ഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റിലൂടെ ഫലം അറിയാം
സിബിഎസ്ഇ പത്താക്ലാസ്സ്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. ആകെ 93.66 ശതമാനമാണ് പത്താക്ലാസ്സ് വിജയം. അതേസമയം പ്ലസ്ടുവില്‍ 88.39 ശതമാനമാണ് ആകെ വിജയം. മേഖലകളില്‍ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. പ്ലസ്ടു ഫലത്തില്‍ 99.32 ശതമാനമാണ് തിരുവനന്തപുരത്തെ ആകെ വിജയം. വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ശേഷമാണ് സിബിഎസ്ഇ പരീക്ഷാ ഫലം വന്നിരിക്കുന്നത്. 17,04,367 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍ 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 14,96,307 വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. പരീക്ഷ എഴുതി വിജയിച്ചവരില്‍ 91.64 ശതമാനം പെണ്‍കുട്ടികളും 85.70% ആണ്‍കുട്ടികളുമാണ്. കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലും ( 99.60%) രണ്ടാം സ്ഥാനം തിരുവനന്തപുരം മേഖലയിലുമാണ് (99.32%). കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതല്‍ വിജയ ശതമാനം ഉണ്ടായിരുന്നത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചിട്ടുണ്ട്. 12 മണി മുതല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധപ്പെടുത്തി. റിസള്‍ട്ട് വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാം.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in