Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമൊയെന്ന തീരുമാനം രണ്ട് ദിവസത്തിനകം : രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമൊയെന്ന തീരുമാനം രണ്ട് ദിവസത്തിനകം : രമേശ് ചെന്നിത്തല
Ramesh-Chennithala വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമൊയെന്ന തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും ജനവിരുദ്ധ നടപടികളും അഴിമതിയുമാണ് പിണറായി സർക്കാരിന്‍റെ മുഖമുദ്രയെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് കോൺഗ്രസ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം. അഴിമതിക്കാരനായ പ്രധാനമന്ത്രി രാജിവെക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും ദേശീയ മതേതരബഥൽ ഉണ്ടാക്കുകയെന്ന കോൺഗ്രസ് ലക്ഷ്യത്തിന് കേരളത്തിലെ സിപിഎം ഇതിന് എതിര് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ സി പി എമ്മിന്‍റെ ദേശീയ പാർട്ടി സ്ഥാനം നഷ്ടമാകും. ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് സിപിഎം അന്ധമായ കോൺഗ്രസ് വിരോധം വെച്ച് പുലർത്തുന്നതെന്നും എന്തിന് സിപിഎം പ്രകടനപത്രിക ഇറക്കിയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്‍റെ സീറ്റുകൾ കുറക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് സി പി എമ്മും ബിജെപിയും. കേരളത്തിൽ കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in