Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍ എംപി

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍ എംപി
എറണാകുളം: ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കി.  ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.  ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്.  യുഡിഎഫിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ലഭിച്ചു. സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് പരാജയത്തിലെ ജാള്യതയാണ്. അവര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം. പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത് ബിജെപിയുടെ അജണ്ടകളാണ്.  ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. വയനാടും പാലക്കാടും ചേലക്കരയിലും തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ യുഡിഎഫിന് കിട്ടി.  പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് അത് സൂചിപ്പിക്കുന്നത്.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in