Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Breaking News | സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ടല്ല ; ഫൊറന്‍സിക് റിപ്പോർട്ട് കോടതിയില്‍, സര്‍ക്കാരിന് കനത്ത തിരിച്ചടി

Breaking News | സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ടല്ല ; ഫൊറന്‍സിക് റിപ്പോർട്ട് കോടതിയില്‍, സര്‍ക്കാരിന് കനത്ത തിരിച്ചടി
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളി. റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചു. തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ട് എന്നായിരുന്നു സർക്കാരിന്‍റെയും സർക്കാർ നിയോഗിച്ച അന്വേഷണ സമിതികളുടെയും വിശദീകരണം. എന്നാല്‍ ഇതെല്ലാം കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫൊറന്‍സിക് പരിശോധനാഫലം. മുറിയിലുണ്ടായിരുന്ന 24 വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധിച്ചു. മുറിയിലുണ്ടായിരുന്ന സാനിറ്റൈസറിന് തീപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സ്വിച്ചില്‍ നിന്ന് ഫാനിലേക്കുള്ള വയറിംഗ് പരിശോധിച്ചതില്‍ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ല. സർക്കാരിന്‍റെ വാദങ്ങളെല്ലാം പൊളിക്കുന്നതും പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതുമായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോയിരുന്നു.

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in