Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഎമ്മിന് അർഹതപ്പെട്ട ചിഹ്നം ബോംബ്'; ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

'സിപിഎമ്മിന് അർഹതപ്പെട്ട ചിഹ്നം ബോംബ്'; ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
  കണ്ണൂർ: ബോംബ് രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ. ബോംബ് നിര്‍മ്മിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. സി പി എമ്മും ബോംബ് നിര്‍മ്മിച്ചവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞ പച്ചക്കള്ളം അവര്‍ തന്നെ വിഴുങ്ങും. അപ്പോൾ ബോംബ് പൊട്ടി മരിച്ച ആളെ രക്തസാക്ഷിയായി പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാജ്യം തകർക്കുന്ന ഫാസിസ്റ്റ് ഭരണം താഴെയിറക്കാനല്ല, മറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചിഹ്നം നഷ്ടപ്പെട്ടാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അര്‍ഹതപ്പെട്ട ചിഹ്നം ബോംബാണെന്നും അദ്ദേഹം തളിപ്പറമ്പിൽ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in