Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുസ്ലിംലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം പൊളിയുന്നു; താന്‍ ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്നും സി.പി.എം അനുഭാവിയാണെന്നും മുഹമ്മദ് ഫായിസ്

മുസ്ലിംലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം പൊളിയുന്നു; താന്‍ ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്നും സി.പി.എം അനുഭാവിയാണെന്നും മുഹമ്മദ് ഫായിസ്
കല്ല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്നും മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതെന്നുമുള്ള പ്രചാരണം പൊളിയുന്നു. താന്‍ ലീഗ് പ്രവര്‍ത്തകനല്ലെന്നും സി.പി.എം അനുഭാവിയാണെന്നുമാണ് കള്ളവോട്ടില്‍ ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് വെളിപ്പെടുത്തി. ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നതെന്നും പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്തില്ലെന്നും ഫായിസ് പറയുന്നു. ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്നും മുഹമ്മദ് ഫായിസ് പറഞ്ഞു. കുടുംബത്തിലുള്ള ആള്‍ക്ക് വേണ്ടിയായിരുന്നു ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വന്നത് പക്ഷെ അതിന് സാധിച്ചില്ല. സിപിഎം അനുഭാവിയാണ് താനെന്നും മൂന്ന് നാലു വര്‍ഷമായി ലീഗുമായി ഒരു ബന്ധവുമില്ലെന്നും മുഹമ്മദ് ഫായിസ് വെളിപ്പെടുത്തി. കല്യാശ്ശേരിയിലെ 69,70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തില്ല. ആദ്യം മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ലീഗുമായി അകന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, ജില്ലാ സെക്രട്ടറി എംവി ജയരാജനും മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്ത തായി ആരോപിച്ചിരുന്നു.

Related articles

See all
Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in