മോദിക്കും അമിഷാക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് നിതിൻ ഗഡ്കരി
Jaihind TV News Report
Jaihind TV Web Desk
May 11, 2019
1 min read
•
Updated: June 04, 2026
നരേന്ദ്ര മോദിയും അമിത് ഷായുമല്ല ബി.ജെ.പിയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. അത് വ്യക്തികേന്ദ്രീകൃതമല്ല. മോദിയോ അമിത് ഷായോ പാർട്ടിക്ക് അതീതരല്ലെന്നും ഗഡ്കരി പറഞ്ഞു.
ബി.ജെ.പി എന്നത് മോദി കേന്ദ്രീകൃതമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു നിതിൻ ഗഡ്കരി. മോദി-ഷാ ദ്വയത്തിനെതിരെ ഗഡ്കരി മുമ്പും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മോദിയെയും ഷായെയും ഉന്നംവെച്ച് ഗഡ്കരി നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വിവാദത്തിന് വഴിവെച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10