Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിന്ദുവും, കനക ദുർഗയും ഒളിവിൽ താമസിച്ചത് കർണാടകയിലെ വിരാജ്പേട്ടില്‍

ബിന്ദുവും, കനക ദുർഗയും ഒളിവിൽ താമസിച്ചത് കർണാടകയിലെ വിരാജ്പേട്ടില്‍
ശബരിമലയിൽ ആചാര ലംഘനം നടത്തിയ ബിന്ദുവും, കനക ദുർഗയും ഒളിവിൽ താമസിച്ചത് കർണാടകയിൽ. വിരാജ്പേട്ടിൽ ഇരുവരും ഒളിവിൽ കഴിഞ്ഞതിന്‍റെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബിന്ദുവും, കനക ദുർഗയും കർണാടകയിലെ വിരാജ്പേട്ടിലെ ലോഡ്ജിൽ താമസിച്ചതിന്‍റെ തെളിവുകളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചത്. വിരാജ് പേട്ടിലെ സീതാലക്ഷ്മി ലോഡ്ജിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം 29 ന് വിരാജ്പേട്ടിലെ ലോഡ്ജിൽ എത്തുന്ന സി.സി ടി.വി ദൃശ്യങ്ങളാണിത്. ഇരുവരും ലോഡ്ജിലെത്തുന്നതും, മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് ഇതിലുള്ളത്. https://www.youtube.com/watch?v=xpVkKBf6bIY ഇരുപത്തി ഒൻപതിന് ഇവിടെയെത്തിയ ഇരുവരും മുപ്പത്തി ഒന്നിനാണ് തിരിച്ചുപോകുന്നത്. ലോഡ്ജിൽ ബിന്ദുവിന്‍റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. ആരാണ് ഇവർക്കൊപ്പം ഉണ്ടായതെന്ന് വ്യക്തമല്ല. ഇരുവരും ശബരിമലയിൽ ആദ്യതവണ ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. അതിന് ശേഷം കോട്ടയത്തുനിന്ന് കണ്ണൂരിലെ പൊലീസ് ഇരുവരെയും ഒളിവിൽ കഴിയാൻ കൊണ്ടുപോയതായി ആരോപണം ഉയർന്നിരുന്നു. ശബരിമലയിലെ ആചാരലംഘന വേളയിൽ ഇവർക്ക് എസ്കോർട്ട് പോയ കണ്ണൂർ എസ്.പിയുടെ ക്യു.ആര്‍.ടി ടീമിൽ അംഗമായ ഷിജുവാണ് താമസം ഒരുക്കിയതെന്നും സംശയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും, മന്ത്രി ഇ.പി ജയരാജന്‍റെയും അറിവോടെയാണ് ഇരുവരെയും വിരാജ്പേട്ടിൽ താമസിപ്പിച്ചതെന്നാണ് സൂചന. ഇടതുപക്ഷവുമായി അടുപ്പമുള്ള കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും സൂചനയുണ്ട്. https://www.youtube.com/watch?v=1GmX01zji_4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in