Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കോണ്‍ഗ്രസിന്‍റെ ശക്തി ജനങ്ങളാണ്; ഭാരത് ജോഡോ യാത്ര ബിജെപിയെ അസ്വസ്ഥമാക്കുന്നു': പവന്‍ ഖേര

'കോണ്‍ഗ്രസിന്‍റെ ശക്തി ജനങ്ങളാണ്; ഭാരത് ജോഡോ യാത്ര ബിജെപിയെ അസ്വസ്ഥമാക്കുന്നു': പവന്‍ ഖേര
  തൃശൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ബിജെപിയെ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. അവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വസ്ത്രത്തെ പോലും പരിഹസിക്കുന്നു. കോൺഗ്രസിന്‍റെ ശക്തി ജനങ്ങളാണെന്നും ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തരം വർഗീയതയ്ക്കും കോൺഗ്രസ് എതിരാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുമെന്ന് പവന്‍ ഖേര പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സുതാര്യമായി തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി വൈസ് പ്രസിഡന്‍റും ഭാരത് ജോഡോ യാത്ര ചെയർമാനുമായ വി.ടി ബല്‍റാമും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in