Logo
CHANGE MODE
Fri, Jun 05, 2026 • 04:18 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ബീറ്റ പ്രോജക്ട് 25 ; ബീറ്റ ഗ്രൂപ്പ് 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രൊമോട്ട് ചെയ്യുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 20, 2020
1 min read Updated: June 04, 2026
Share:

ബീറ്റ പ്രോജക്ട് 25 ; ബീറ്റ ഗ്രൂപ്പ് 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രൊമോട്ട് ചെയ്യുന്നു
  ബിസ്‌കറ്റ് രാജാവെന്ന് അറിയപ്പെട്ടിരുന്ന മലയാളി വ്യവസായി രാജന്‍ പിള്ളയുടെ ജന്മദിനം പ്രമാണിച്ച് രാജന്‍പിള്ള ഫൗണ്ടേഷന്‍ 25സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കുന്ന ' ബീറ്റ പ്രോജക്ട് 25' എന്ന പദ്ധതി ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഇതിനോടകം അറുപതിലധികം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജന്‍ പിള്ളയുടെ 25-ാം ചരമ വാര്‍ഷികം പ്രമാണിച്ചാണ് ബീറ്റ പ്രോജക്ട് 25-ന് രൂപം നല്‍കിയിരിക്കുന്നത്. പ്രധാനമായും ഐടി, സ്‌പോര്‍ട്‌സ്, ഭക്ഷ്യം, വാണിജ്യ വ്യവസായം എന്നീ മേഖലകളില്‍ നൂതന ആശയങ്ങളും രാജ്യാന്തര തലത്തിലെത്തിക്കാന്‍ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിനോടകം തന്നെ ബീറ്റ ഗ്രൂപ്പ് നൂറ് കോടിയിലധികം രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. അവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളായി ഉയര്‍ന്നുകഴിഞ്ഞു. ബീറ്റ പ്രോജക്ട് 25-ന്റെ ഭാഗമായി പ്രധാനമായി മൂന്ന് മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് പ്രൊമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ബീറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാനും അവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രോജക്ട് 25 കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത 25 വര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങളെ അതാത് മേഖലയിലെ ലീഡറാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജന്‍ പിള്ളയുടെ ജന്മദിനമായ ഡിസംബര്‍ 21-ന് പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലം പോലെയുള്ള ഒരു ചെറിയ നഗരത്തില്‍ നിന്നും ്അന്തര്‍ ദേശീയ തലങ്ങളിലേക്ക് വളര്‍ന്നുവന്ന കഠിനാധ്വാനിയായ വ്യവസായി ആയിരുന്നു രാജന്‍പിള്ള. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഏഷ്യയിലും അദ്ദേഹത്തിന്റെ ബ്രിട്ടാനിയ കമ്പനിയെ ഉന്നത നിലവാരമുള്ള ഫുഡ് പ്രോഡക്ട് കമ്പനിയായി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാജന്‍ പിള്ള രൂപം കൊടുത്ത ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചെറുപ്പക്കാരായ 25 നിക്ഷേപകരെ സഹായിക്കാന്‍ ബീറ്റ ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. ലോകോത്തര നിലവാരമുള്ള 25 ബ്രാന്റുകളെ അടുത്ത 25 വര്‍ഷം കൊണ്ട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ബീറ്റ ഗ്രൂപ്പിന്റെ ഭാഗമായ നെറ്റ് ഓബ്ജക്ട്‌സിന്റെ ഡയറക്ടറായ മഹേഷ് നായര്‍ പറഞ്ഞു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരും സ്റ്റാര്‍ട്ടപ്പ് കമ്പനികളും (http://www.betaproject25.com/) എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ട് വ്യത്യസ്ത തരത്തിലുള്ള അപേക്ഷ ഫോമുകള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതിയ ആശയമുള്ള നിക്ഷേപകര്‍ക്കും നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ നിക്ഷേപകര്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്്. നിലവിലുള്ള കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്തുത ഫോമിലുള്‍പ്പെടുത്താനും ഇതിലെ പ്രധാന നിക്ഷേപകരുടെയും മറ്റും പേര് വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്. വ്യവസായ, വാണിജ്യ, ഭക്ഷ്യ, സ്‌പോര്‍ട്‌സ് രംഗത്തുള്ള പ്രമുഖരുള്‍പ്പെടുന്ന സമിതിയാണ് ബീറ്റ പ്രോജക്ട് 25-ലെ സ്ഥാപനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മഹേഷ് നായര്‍ 9633550131 ബന്ധപ്പെടുക.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10