Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

യുദ്ധക്കുറ്റങ്ങളും വംശഹത്യയും: മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് വധശിക്ഷ

യുദ്ധക്കുറ്റങ്ങളും വംശഹത്യയും: മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് വധശിക്ഷ

ദമാസ്‌കസ്: 14 വര്‍ഷം നീണ്ടുനിന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ അതിക്രമങ്ങളും കാട്ടിയ കേസില്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് കോടതി വധശിക്ഷ വിധിച്ചു. അസദിന്റെ അസാന്നിധ്യത്തിലാണ് സിറിയയിലെ താല്‍ക്കാലിക ഭരണകൂടത്തിന് കീഴിലുള്ള കോടതി ചൊവ്വാഴ്ച നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.

അസദിന്റെ ഇളയ സഹോദരന്‍ മഹര്‍ അസദിനും കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബന്ധു ആതിഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. 2024 ഡിസംബറില്‍ വിമത മുന്നേറ്റത്തെ തുടര്‍ന്ന് ഭരണകൂടം താഴെവീണതോടെ അസദും കുടുംബവും റഷ്യയിലെ മോസ്‌കോയിലേക്ക് പലായനം ചെയ്തിരുന്നു.

ശിക്ഷിക്കപ്പെട്ടവരില്‍ മുന്‍ ബ്രിഗേഡിയര്‍ ജനറലായ ആതിഫ് നജീബ് മാത്രമാണ് കോടതിയില്‍ ഹാജരുണ്ടായിരുന്നത്. 2011-ല്‍ ആഭ്യന്തര യുദ്ധത്തിന് വഴിവെച്ച ജനകീയ പ്രക്ഷോഭങ്ങളെ തെക്കന്‍ പ്രവിശ്യയായ ദാരായില്‍ വെച്ച് ക്രൂരമായി അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് അന്നത്തെ പൊളിറ്റിക്കല്‍ സെക്യൂരിറ്റി ബ്രാഞ്ച് തലവനായിരുന്ന നജീബായിരുന്നു. കനത്ത സുരക്ഷയില്‍ ഇരുമ്പുകൂട്ടിനുള്ളില്‍ തടവുകാരന്റെ വേഷത്തിലാണ് നജീബ് വിധി കേട്ടത്.

അഞ്ചുലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്ത സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ മുന്‍ ഭരണാധികാരികള്‍ക്കെതിരെ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ആദ്യ വിധിയാണിത്. വിചാരണ നേരിടാന്‍ അസദ് നേരിട്ടെത്തിയില്ലെങ്കിലും അദ്ദേഹത്തിനും അനുയായികള്‍ക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സിറിയയിലെ താല്‍ക്കാലിക ഭരണകൂടത്തിന്റെ തീരുമാനം.

Related articles

See all
Popular News

ഇറാൻ യുദ്ധത്തിന് അമേരിക്കയുടെ ചെലവ് കുതിക്കുന്നു; 43.6 ബില്യൺ ഡോളർ പിന്നിട്ടു

Popular News

ഏഷ്യൻ ഗെയിംസിന് ഇന്ന് തിരിതെളിയും; നഗോയയിൽ മനു ഭാക്കറും തജീന്ദർപാലും ഇന്ത്യൻ പതാകയേന്തും

Popular News

വ്യാജവാർത്ത ആരോപണം; CNN, MS NOW, POLITICOയ്ക്ക് വൈറ്റ് ഹൗസിൽ ട്രംപിന്റെ വിലക്ക്

Popular News

യൂറോപ്പിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; 13 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ വിലക്ക...

Save your stories

Sign in