Logo
Mon, Jun 22, 2026 • 08:43 PM
LIVE TV
Watch

No business videos available

No Middle East videos available

ദിലീപിന്‍റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടി; ഓഡിയോ ക്ലിപ്പിന്‍റെ പൂർണ്ണരൂപം പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 06, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ദിലീപിന്‍റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടി; ഓഡിയോ ക്ലിപ്പിന്‍റെ പൂർണ്ണരൂപം പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍
  തിരുവനന്തപുരം: ദിലീപിന്‍റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിയെന്ന പരിഹാസവുമായി സംവിധായകന്‍ ബാലചന്ദ്രകുമാർ. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്‍റെ പൂര്‍ണ്ണരൂപം ഉടന്‍ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ  ബാലചന്ദ്രകുമാറിനെതിരെ പീഡനക്കേസ് വന്നിരുന്നു. ഇതിന് പിന്നില്‍  ദിലീപാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ ദിലീപിന്‍റെയും സഹോദരന്‍ അനൂപിന്‍റെയും സംഭാഷണം ബാലചന്ദ്രകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന സംഭഷണത്തിന്‍റെ ശബ്ദരേഖ ആണിതെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു. 'ഒരാളെ തട്ടാന്‍ പ്ലാനിട്ടാല്‍ ഗ്രൂപ്പിലിട്ട് തട്ടിയേക്കണം' എന്ന് പറയുന്നതുള്‍പ്പെടെയുള്ള ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്തുവന്നത്. രണ്ട് പേര്‍ക്ക് വലിയൊരു തുക കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്. 2021 ഏപ്രില്‍ 14നാണ് ബാലചന്ദ്രകുമാര്‍ ദിലീപിന് സന്ദേശം അയച്ചെന്നാണ് ദിലീപ് പറയുന്നത്‌. എന്നാല്‍ താന്‍ ഇത് അനുസരിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു. ഇതിന് ശേഷമാണ് തനിക്കെതിരേ വധ ഗൂഢാലോചന കേസ് വന്നതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം.  എന്നോട് പ്രകോപനപരമായി ഒരു പ്രതികരണവും തരാതിരിക്കെ എനിക്കെങ്ങനെയാണ് ദിലീപിനോട് പക തോന്നുകയെന്ന് ബാലചന്ദ്രകുമാർ ചോദിക്കുന്നു. കാണാതെ പോയെന്ന് ദിലീപ് പറയുന്ന ഒന്നാം നമ്പര്‍ ഫോണിലേക്കാണ് ഈ മെസേജ് അയച്ചതെന്നും ഈ ഓഡിയോ ക്ലിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10