'ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം'; ദിലീപിന്‍റെയും സഹോദരന്‍റെയും സംഭാഷണം പുറത്തുവിട്ട് ബാലചന്ദ്രകുമാർ
Jaihind TV News Report
Jaihind TV Web Desk
February 05, 2022
1 min read
•
Updated: June 10, 2026
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന വാദത്തെ ബലപ്പെടുത്തുന്ന സംഭാഷണം പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാർ. ദിലീപും സഹോദരനും തമ്മിലുള്ള സംഭാഷണമാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ട രീതിയെക്കുറിച്ച് ശബ്ദരേഖയില്‍ പരാമർശിക്കുന്നു. 'ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം' എന്ന് പറയുന്നത് ശബ്ദരേഖയിലുണ്ട്. 2017 നവംബർ 15 ലെ സംഭാഷണമാണിതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. കൂടുതല്‍ ശബ്ദരേഖ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
നേരത്തെ ദിലീപിനെതിരെ തെളിവുകള്‍ പുറത്തുവിട്ടതിന് പിന്നാലെ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 10 വര്‍ഷം മുമ്പ് സിനിമാ ഗാനരചയിതാവിന്‍റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെയും സഹോദരന്‍ അനൂപിന്‍റെയും സംഭാഷണത്തിന്‍റെ ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10