Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹനവള്ളി'ക്ക് കൊച്ചിയിൽ തുടക്കമായി; സ്വിച്ചോൺ നിർവ്വഹിച്ച് സഞ്ജീവ് ശിവൻ

അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹനവള്ളി'ക്ക് കൊച്ചിയിൽ തുടക്കമായി; സ്വിച്ചോൺ നിർവ്വഹിച്ച് സഞ്ജീവ് ശിവൻ

കൊച്ചി: സഞ്ജീവ് ശിവന്‍, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി നവാഗതനായ ഉമേഷ് എസ്. നായര്‍ സംവിധായകനാകുന്ന 'മോഹനവള്ളി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്.

പ്രശസ്ത സംവിധായകന്‍ സഞ്ജീവ് ശിവന്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നല്‍കി. ചടങ്ങില്‍ വെച്ച് സംവിധായകന്‍ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. പൂജയ്ക്ക് ശേഷം നടന്ന ആദ്യ ഷോട്ടില്‍ പ്രമുഖ താരം അസീസ് നെടുമങ്ങാട് അഭിനയിച്ചു.

സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസന്‍ എന്ന യുവാവ് മോഹിച്ചു പിടിച്ച 'മോഹനവള്ളി' എന്ന കുരുക്കും, പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആ വള്ളിക്കെട്ട് അഴിക്കാനായി നടത്തുന്ന രസകരമായ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹൊറര്‍, ഫാന്‍റസി, ഹ്യൂമര്‍ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്.

ജെ.സ്റ്റുഡിയോസ്, എ2എ മൂവി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബൈജു സന്തോഷ്, രഞ്ജന ഇന്ദുചൂഡന്‍, ഭഗത് മാനുവല്‍, സെന്തില്‍ കൃഷ്ണ, ബിന്ദു പണിക്കര്‍, മൊട്ട രാജേന്ദ്രന്‍, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിന്‍ ബിനോ, ശശാങ്കന്‍ മയ്യനാട് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാഹുല്‍ കല്യാണ്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. സംഗീതം: അര്‍ക്കാഡോ, എഡിറ്റിംഗ്: സുനേഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: മകേഷ് മോഹന്‍, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം: അരവിന്ദ് കെ.ആര്‍. എം.ആര്‍. രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സിംഗ് നിര്‍വ്വഹിക്കുന്നത്. സൗണ്ട് ഡിസൈന്‍: ആശിഷ് ജോസ് ഇല്ലിക്കല്‍, ഡിസൈന്‍: യെല്ലോടൂത്ത്, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്. ശശി പൊതുവാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Save your stories

Sign in