Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാജ്യത്തെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം'; ഇവിഎം മെഷീൻ മാറ്റണം, ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടതെന്ന് രമേശ് ചെന്നിത്തല

'രാജ്യത്തെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം'; ഇവിഎം മെഷീൻ മാറ്റണം, ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടതെന്ന് രമേശ് ചെന്നിത്തല
  കൊല്ലം: മഹാരാഷ്ട്രയിലും ഹരിയാനയിലും യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന വലിയ കള്ളക്കളികളാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുടെ തെളിവുകളാണ് പുറത്തുവരുന്നതെന്നദ്ദേഹം പറഞ്ഞു. വോട്ടിംഗ് മിഷൻ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് മാറ്റണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു

Related articles

See all
Latest News

കൊല്ലം കോർപ്പറേഷനിലെ അഴിമതികൾക്കെതിരെ കോൺഗ്രസ് സോണൽ ഓഫീസ് മാർച്ച് നാളെ

Latest News

സപ്ലൈകോയിലെ വിലവർദ്ധനവിനെതിരെ കൊല്ലത്ത് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Latest News

കരുനാഗപ്പള്ളി സിപിഎമ്മില്‍ കലാപം; പ്ലക്കാര്‍ഡുകളേന്തി വിമതരുടെ പ്രതിഷേധ പ്രകടനം

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Save your stories

Sign in