Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K.C VENUGOPAL MP| ഷാഫി പറമ്പിലിനെതിരായ ആക്രമണം: സിപിഎമ്മും പോലീസും ആസൂത്രിതം ചെയ്തത്: കെസി വേണുഗോപാല്‍ എംപി

K.C VENUGOPAL MP| ഷാഫി പറമ്പിലിനെതിരായ ആക്രമണം: സിപിഎമ്മും പോലീസും ആസൂത്രിതം ചെയ്തത്: കെസി വേണുഗോപാല്‍ എംപി
കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണം. എങ്ങനെയും കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഎം നേതൃത്വം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഭഗവാന്റെ സ്വര്‍ണത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനാകെ ഹാലിളകിയിരിക്കുകയാണ്. ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും തെല്ലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത സിപിഎം നാടാകെ അക്രമം അഴിച്ചുവിടാന്‍ പൊലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിക്കെതിരായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമരാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദേഹത്ത് പൊടിഞ്ഞ ചോരയക്ക് കോണ്‍ഗ്രസ് കണക്കു ചോദിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in