ആശമാരുടെ മെയ്ദിന റാലി നാളെ, രാപകല്‍ സമരയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും
Jaihind TV News Report
Jaihind TV Web Desk
April 30, 2025
1 min read
•
Updated: June 10, 2026
സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് 1 ന് ആശമാര്‍ മെയ്ദിന റാലി റാലി നടത്തും നൂറു കണക്കിന് ആശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. 'ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം' എന്ന ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഇതിനോടകം പൊതുസമൂഹം ഏറ്റെടുത്തിട്ടുണ്ട്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ നാളെ വിവിധ തൊഴിലാളി സംഘടനകളും പരസ്യ പിന്തുണയുമായി സമരവേദിയില്‍ എത്തിച്ചേരും.
പോരാട്ട പാതയില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ വീറുറ്റ മനസ്സോടെ തരണം ചെയ്തവരാണ് ആശമാര്‍. ആശമാരുടെ ആ നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ ഇന്ധനം.
'രാപകല്‍ സമരയാത്ര' എന്ന പുതിയ സമരഘട്ടത്തിന് ഉജ്ജ്വല തുടക്കം നല്‍കാന്‍ സമരവേദിയിലെ മെയ്ദിനാചരണത്തിന് സാധിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും.സമര പതാക എം എ ബിന്ദുവിന് കൈമാറും.
നിരാഹാര സമര 42-ാം ദിവസം
കെ എ എച്ച് ഡബ്യൂ എ സംസ്ഥാന കമ്മിറ്റിയംഗം പി. ലാര്യ,തിരുവനന്തപുരം മാറനല്ലൂര്‍ എഫ് എച്ച് സി യിലെ എന്‍.ശോഭന കുമാരി,കോട്ടയം പൂഞ്ഞാര്‍ ജി വി രാജ എഫ് എച്ച് സിയിലെ ലേഖ സുരേഷ് എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10