ആശമാരുടെ മെയ്ദിന റാലി ഇന്ന്
Jaihind TV News Report
Jaihind TV Web Desk
May 01, 2025
1 min read
•
Updated: June 09, 2026
സാര്‍വദേശീയ തൊഴിലാളി ദിനത്തിലും ഭരണസിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന സമരം തുടരും. ആശാ പ്രവര്‍ത്തകരുടെ രാപകല്‍ സമരം 81 -ാം ദിവസത്തിലേക്കും നിരാഹാര സമര 42-ാം ദിവസത്തിലേക്കും കടന്നു. സമരം ചെയ്യുന്ന ആശമാരിന്ന് മെയ്ദിന റാലി നടത്തും. നൂറുക്കണക്കിനാശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. 'ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം' എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. സമര പതാക എം എ ബിന്ദുവിന് കൈമാറും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10