വേണ്ടപ്പെട്ടവർക്ക് പോലീസ് കരുതൽ ആവോളം! ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും പി പി ദിവ്യക്ക് പോലീസിന്റെ പരിരക്ഷ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നേതാവും മുൻ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ കേസെടുത്തിട്ട് ദിവസം 10 കഴിഞ്ഞു. ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസും. എന്നാൽ വകുപ്പ് ചുമത്തിയ കണ്ണൂർ പോലീസ് ഈ നിമിഷം വരെ പി പി ദിവ്യയെ കണ്ടിട്ടേ ഇല്ല. പോലീസിന്റെ ന്യായീകരണമാണ് രസകരം. മുൻകൂർ ജാമ്യാപേക്ഷ കൊടുത്തിരിക്കുകയല്ലേ, അതിൽ ഒരു തീരുമാനം വന്നിട്ട് പോരെ അറസ്റ്റ് എന്നാണ്.
കേരളം പോലീസ് അറിയാത്തത് പോലെ അഭിനയിക്കുന്ന ഒരു കാര്യമുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പോലീസ് കേസെടുക്കുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അതിരാവിലെ പത്തനംതിട്ടയിൽ പറന്നെത്തി. ഒരു തീവ്രവാദിയെ പിടികൂടുന്നത് പോലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം പോയിട്ട് വാറന്റ് ഉണ്ടോന്ന് ചോദിക്കാനുള്ള സമയം പോലും അന്ന് പോലീസ് കൊടുത്തില്ല.
എന്നാൽ പ്രതി സ്ഥാനത് നിൽക്കുന്നവർ സിപിഎമ്മിനു വേണ്ടപ്പെട്ടവർ ആണെങ്കിൽ സുഖം. അറസ്റ്റ് ചെയ്യുന്നില്ലേ എന്ന ചോദിച്ചാൽ അറസ്റ്റോ അതെന്താ എന്ന് ചോദിക്കും കേരളത്തിലെ നിഷ്കളങ്കരായ പോലീസ് ഉദ്യോഗസ്ഥർ. പി പി ദിവ്യക്ക് മാത്രമല്ല, ബലാത്സംഗ പരാതിയിൽ സിദ്ദിഖിനും മുകേഷിനുമൊക്കെ പോലീസ് ഈ ആനുകൂല്യം കൊടുക്കുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ കൊടുത്താലും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഒരു തടസവും ഇല്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കേരളം പോലീസ് പി പി ദിവ്യയെ എത്ര കരുതലോടെയാണ് നോക്കുന്നത് എന്നതാണ് ആശ്ചര്യകരം. ഇനി തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയാലും ഹൈകോടതിയിലേക്കും, സുപ്രീം കോടതിയിലേക്കും പോകാനുള്ള എല്ലാ സാവകാശവും കേരളം പോലീസ് ഒരുക്കി കൊടുക്കും എന്ന കാര്യത്തിൽ തർക്കമില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.