Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് എത്തി ആര്യാടന്‍ ഷൗക്കത്ത്; കുഞ്ഞുങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു

ARYADAN SHOUKATH| സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് എത്തി ആര്യാടന്‍ ഷൗക്കത്ത്; കുഞ്ഞുങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു
അവധിക്കാലത്തിന് വിടനല്‍കി പുതിയൊരു അധ്യായന വര്‍ഷത്തിലേക്ക് ചുവട് വയ്ക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി എത്തിയ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വന്‍ വരവേല്‍പ്പ് നല്‍കി. മുതുകാട് ഭാരത് മാതാ യുപി സ്‌കൂളിലെ പ്രവേശനോത്സവ വേദിയിലാണ് ബഹുമുഖ പ്രതിഭയായ ആര്യാടന്‍ ഷൗക്കത്ത് എത്തിയത്. തന്റെ ബാല്യവും വിദ്യാര്‍ത്ഥി ജീവിതവും ഒക്കെ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു കൊണ്ടാണ് തനിക്ക് ഏറെ പ്രിയപ്പെട്ട നിലമ്പൂരിലെ മുതുകാട് ഭാരത് മാതാ യുപി സ്‌കൂളിലേ പ്രവേശനോത്സവത്തിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ ചൂടിനിടയില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് അക്ഷരമുറ്റത്ത് എത്തിയ ആര്യടന്‍ ഷൗക്കത്തിനെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. അക്ഷരമുറ്റത്ത് തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവെച്ച ആര്യാടന്‍ ഷൗക്കത്ത് താന്‍ പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍മാനും ഒക്കെയായിരുന്ന വേളയില്‍ മുതുകാട് സ്‌കൂളുമായി ഉണ്ടായിരുന്ന ആത്മബന്ധവും എടുത്തു പറഞ്ഞു. കുട്ടികളുടെ കളിയും ചിരിയുമൊക്കെ ഏറെ ആസ്വദിച്ച് അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നാണ് ആര്യാടന്‍ സ്‌കൂളില്‍നിന്ന് മടങ്ങിയത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in