NILAMBUR BYEELECTION| ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടും; അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ക്ഷീണമാകുന്നത് എല്‍ഡിഎഫിന്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വന്‍വിജയം നേടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അത് ബാധിക്കുന്നത് ഇടതുമുന്നണിയെ ആയിരിക്കുമെന്നും അദ്ദേഹം നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വറിന്റെ വാക്ക് എങ്ങനെ വിശ്വസിക്കുമെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. അന്‍വര്‍ പറയുന്നതെല്ലാം മാറ്റി പറയുന്ന ആളാണ്. ആദ്യം പറഞ്ഞു മത്സരിക്കുമെന്ന് പിന്നെ പറഞ്ഞു മത്സരിക്കില്ലെന്ന്. പത്രിക നാളെ നല്‍കുന്നവര്‍ക്ക് പിന്‍വലിക്കാനും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.