Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN MAMMU| ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

ARYADAN MAMMU| ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മരണത്തെത്തുടര്‍ന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവച്ചു. പിതാവിന്റെ സഹോദരന്റെ മരണത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 'പ്രിയപ്പെട്ട ബാപ്പുവും പോയി, നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്,യുഡിഎഫിന്റെ വിജയത്തിന്, ഈ അംഗീകാരത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു. കുഞ്ഞാക്കാന്റെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു...'

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in