KPCC PROTEST| ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
July 30, 2025
1 min read
•
Updated: June 10, 2026
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പ്രതിഷേധ നടത്തത്തിന് നേതൃത്വം നല്‍കി.
മനുഷ്യാവകാശ ലംഘനം നടത്തിക്കൊണ്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഗവര്‍ണര്‍ പ്രധാനമന്ത്രിയേയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അറിയിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെ വീണ്ടും ഒരു അതിക്രമം ഉണ്ടായിരിക്കുകയാണെന്ന് സമരത്തില്‍ അണിചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയ ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തെ തകര്‍ത്ത് സംഘപരിവാര്‍ നയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും ഫാസിസ്റ്റ് നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരത്തില്‍ ആലയടിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10