ശബരിമലയിലെ അരവണ; ഗുണ നിലവാരമില്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനാ റിപ്പോര്‍ട്ട്
Jaihind TV News Report
Jaihind TV Web Desk
January 04, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ശബരിമലയിലെ അരവണയില്‍ ഉപയോഗിക്കുന്നത് ഗുണ നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഭക്ഷ്യപരിശോധനാ ലബോറട്ടറി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിലാണ് ഏലക്കായില്‍ കീടനാശിനിയുടെ അംശമടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്.
റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് മുമ്പാകെ സമർപ്പിക്കും. ഇതോടൊപ്പം തന്നെ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയതും കോടതിയുടെ പരിഗണനയില്‍ വരും. മുമ്പ് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ ഗവിയിലെ തോട്ടത്തിൽ നിന്നാണ് അരവണക്കുള്ള ഏലം എത്തിച്ചിരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10