Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ആറൻമുള ഉതൃട്ടാതി ജലമേള 15 ന്

ആറൻമുള ഉതൃട്ടാതി ജലമേള 15 ന്
ചരിത്ര പ്രസിദ്ധമായ ആറൻമുള ഉതൃട്ടാതി ജലമേള ഈ മാസം 15 ന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലമേളയുടെ ഉത്ഘാടനം നിർവ്വഹിക്കും. ഇത്തവണ ഉതൃട്ടാതി ജലമേളയിൽ വേഗതയുടെ അടിസ്ഥാനത്തിലല്ല വിജയികളെ നിശ്ചയിക്കുന്നതെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. ആറൻമുളയുടെ പരമ്പരാഗത ശൈലിക്ക് പ്രാഥാന്യം നൽകിക്കൊണ്ട് വഞ്ചിപ്പാട്ട്, തുഴച്ചിൽ ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഇത്തവണ വിജയികളെ നിശ്ചയിക്കുന്നത്. ഈ അഞ്ച് മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി വിധികർത്താക്കളുടെ പാനലും തയ്യാറായിട്ടുണ്ട്. അഞ്ച് മാനദണ്ഡങ്ങൾക്കും പ്രത്യേകം മാർക്ക് നൽകുകയാണ് ഇത്തവണ ചെയ്യുന്നത്. മത്സര വള്ളംകളി ഒഴിവാക്കുന്നതിലൂടെ ജലമേളയുടെ ദൃശ്യഭംഗി വർധിപ്പിക്കാനാവുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. ജലമേളയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. എ ബാച്ചിലും ബി ബാച്ചിലും ഒന്നാം സമ്മാനം നേടുന്നവയ്ക്ക് മന്നം ട്രോഫിയും എ ബാച്ചിൽ ഏറ്റവും നല്ല ചമയത്തിന് ആർ ശങ്കർ ട്രോഫിയും ബി ബാച്ചിൽ ഏറ്റവും നല്ല ചമയത്തിന് ആറൻമ്മുള പൊന്നമ്മ ട്രോഫിയും ലഭിക്കും. https://www.youtube.com/watch?v=QVDyR5xprwM

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in