Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുസ്‌ലിം വിരുദ്ധ പ്രസ്താവന: യൂത്ത്‌ലീഗ് പരാതിയില്‍ ജലീലിനെതിരെ അന്വേഷണം

മുസ്‌ലിം വിരുദ്ധ പ്രസ്താവന: യൂത്ത്‌ലീഗ് പരാതിയില്‍ ജലീലിനെതിരെ അന്വേഷണം
  മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ അന്വേഷണം. മലപ്പുറം ജില്ലാ പോലീസ് മേധാവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡിവൈഎസ്പിയോട് അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമായിരുന്നു യൂത്ത് ലീ​ഗിന്‍റെ ആവശ്യം. സ്വര്‍ണ്ണ കള്ളകടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്‌ലിംകളാണെന്നും മത പണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോള്‍ സ്വര്‍ണ്ണം കടത്തി പിടിക്കപ്പെട്ടുവെന്നും മലപ്പുറം അതിന്‍റെ നാടാണെന്നുമെല്ലാമുള്ള പ്രസ്താവനക്കെതിരെയായിരുന്നു റസാഖിന്‍റെ പരാതി. ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും മതസ്പര്‍ധയുണ്ടാക്കി മലപ്പുറത്തെ കലാപ സംഘര്‍ഷ ഭൂമിയാക്കുക, ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുക, ഒരു സമുദായത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുക, വ്യാജ പ്രചരണം നടത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജലീല്‍ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവനെക്കെതിരെ കലാപാഹ്വാനത്തിനും വ്യാജ പ്രചരണത്തിനും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in