Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആനി രാജയുടെ ആരോപണം ഗൗരവകരം; അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ആനി രാജയുടെ ആരോപണം ഗൗരവകരം; അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്
കണ്ണൂർ : കേരള പൊലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗൗരവകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ നേതാവ് എന്ന നിലയ്ക്ക് ആനി രാജയുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാകും. ആനി രാജയുടെ ആരോപണം അന്വേഷിച്ച് മുഖ്യമന്ത്രി നടപടികൾ സ്വീകരിക്കണം എന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസില്‍ ആർഎസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് ആനി രാജ പറഞ്ഞിരുന്നു. പൊലീസിന്‍റെ അനാസ്ഥ കൊണ്ട് സംസ്ഥാനത്ത് മരണമുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി വിഷയം ഗൗരവമായി കാണണമെന്നും ആനി രാജ പറഞ്ഞു. സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു. ഇതിനായി ആര്‍എസ്എസ് ഗ്യാംഗ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്ത് നല്‍കുമെന്നും അവർ അറിയിച്ചു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in