Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് ഛര്‍ദ്ദിയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ മെഡിക്കല്‍ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്തായിരുന്നു സംഭവം.

ശാരീരിക അസ്വസ്ഥത പ്രകടമായതിനെ തുടര്‍ന്ന് അമിത് ഷാ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. ഹോട്ടലില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് ചികിത്സ നല്‍കി. പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം ആരോഗ്യനില തൃപ്തികരമായതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. ഹുബ്ബള്ളിയിലെ ജഗദ്ഗുരു മെഡിക്കല്‍ കോളേജ്, കെ.എല്‍.ഇ ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിനുമായാണ് വെള്ളിയാഴ്ച അദ്ദേഹം കര്‍ണാടകയില്‍ എത്തിയത്.

Related articles

See all
Popular News

"എവിടെപ്പോയി അച്ഛേ ദിൻ?": അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച...

Popular News

ഹൈവേകളിലെ കന്നുകാലികള്‍: ഷെല്‍ട്ടര്‍ നിര്‍മ്മാണം തങ്ങളുടെ ചുമതലയല്ലെന്ന് എന്‍.എച്ച്.എ.ഐ സു...

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

എൽപിജി സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ നിർബന്ധം; അറിയിപ്പുമായി മ...