Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതികള്‍ ഒളിവില്‍ അല്ലെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ച പ്രധാന ആവശ്യം. എന്നാല്‍ ഈ വാദം തള്ളിയ ജില്ലാ സെഷന്‍സ് കോടതി, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി വെച്ചു.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്ന കേസുകളില്‍ അറസ്റ്റ് തടയാന്‍ ജില്ലാ സെഷന്‍സ് കോടതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വര്‍ഗീസ് പ്രതികളുടെ ഇടക്കാല ആവശ്യം നിരസിച്ചത്. കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 308 പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ വാറണ്ടില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിയമപരമായ തടസ്സങ്ങളില്ല. കേസിലെ പ്രതികളായ അനില്‍ കല്ലിയൂര്‍, സന്ദീപ്, ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ നിലവില്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവരുടെ മൊബൈല്‍ ഫോണുകളെല്ലാം നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

2023 ഡിസംബറിലാണ് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കിയ ഈ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in