Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷുക്കൂര്‍ വധക്കേസ്: CBI കുറ്റപത്രം തലശേരി കോടതി ഇന്ന് പരിഗണിക്കും

ഷുക്കൂര്‍ വധക്കേസ്: CBI കുറ്റപത്രം തലശേരി കോടതി ഇന്ന് പരിഗണിക്കും
Ariyil-Shukkoor-Case അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും. കേസിന്‍റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. പി ജയരാജനും ടി.വി രാജേഷും അടക്കമുളള ആറ് പ്രതികള്‍ കോടതിയില്‍ ഇന്ന് വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കും. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രമാണ് തലശേരി ജില്ലാ കോടതി പരിഗണിക്കുന്നത്. കുറ്റപത്രത്തിന്‍റെ  പകര്‍പ്പ് കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നല്‍കിയിരുന്നു. കേസിന്‍റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത. ഇതിനിടെ പി.ജയരാജനും ടി.വി രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ ഇന്ന് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കും. കുറ്റപത്രത്തില്‍ സി.ബി.ഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഢാലോചനയുമടക്കമുളളവയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ഹര്‍ജി സമര്‍പ്പിക്കുക. ഹര്‍ജിയില്‍ സി.ബി.ഐയുടെ നിലപാടറിയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in