പരസ്യവും ട്രോളി വിവാദവും യുഡിഎഫിന് അനുകൂലമായി ; ഭരണവിരുദ്ധ വികാരമുണ്ടെന്നും കെ.മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
November 23, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : പരസ്യത്തിലൂടെയും ട്രോളി വിവാദത്തിലൂടെയും പാലക്കാട് യുഡിഎഫിന് അനുകൂലമാക്കി. നഗരസഭയില്‍, ബിജെപിക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടായിരുന്ന മേഖലകളില്‍ പോലും ഇത്തവണ യുഡിഎഫ് വോട്ട് ഉയര്‍ത്തി. ഒരു സ്ഥാനാര്‍ത്ഥി തന്നെ തുടര്‍ച്ചയായി പാല്‍ സൊസൈറ്റി മുതല്‍ നിയമസഭയില്‍ പോലും മത്സരിക്കുന്നത് അവരുടെ തന്നെ പാര്‍ട്ടികളില്‍ പോലും അസംതൃപ്തി ഉളവാക്കുന്ന കാര്യമാണ്. അത് യുഡിഎഫിന് ഗുണം ചെയ്തു. അനാവശ്യമായ പരസ്യ പ്രചരണങ്ങള്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
ചേലക്കരയില്‍ എന്ത് സംഭവിച്ചുവെന്ന് വിലയിരുത്തലുകള്‍ ഉണ്ടാകും. എന്നാല്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയാന്‍ കഴിയില്ല. എപ്പോഴും ഭരണവിരുദ്ധ വികാരം വോട്ടായി മാറണമെന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മികച്ച ലീഡാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നും മുരളീധരന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10