Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അടൂര്‍ പ്രകാശ് എം.പി ESI ഡയറക്ടര്‍ ജനറലിനെ കണ്ടു ; നാവായിക്കുളം ESI ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിട നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം

അടൂര്‍ പ്രകാശ് എം.പി ESI ഡയറക്ടര്‍ ജനറലിനെ കണ്ടു ; നാവായിക്കുളം ESI ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിട നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം
നാവായിക്കുളം ഇ. എസ്.ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണത്തിനുള്ള അന്തിമാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി , ഇ.എസ്.ഐ ഡയറക്ടർ ജനറലുമായി കൂടികാഴ്‌ച നടത്തി. 197 0ൽ പ്രവർത്തനം തുടങ്ങിയ ഡിസ്‌പെൻസറി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്രയമാണ്. പ്രവർത്തനം തുടങ്ങിയ അന്നു മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിൽ ആവശ്യത്തിന് സ്റ്റാഫോ സൗകര്യങ്ങളോ ഇല്ല. 2012 ഏപ്രിലില്‍ തറക്കല്ലിട്ട നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനം മുടങ്ങിക്കിടക്കുകയാണ്. കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ 5 പഞ്ചായത്തുകളിലെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിന് കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതുണ്ട്. കെട്ടിട നിർമാണം വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in