Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; ടി.വി.പ്രശാന്തിന് സസ്‌പെന്‍ഷന്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; ടി.വി.പ്രശാന്തിന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തു.പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പാണ് നടപടിയെടുത്തത്.ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സര്‍വീസ് ചട്ടലംഘനമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍. അതെസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍ ഒക്ടോബര്‍ 10 -ാം തിയ്യതി മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ആയിരിക്കെ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ട നടപടി ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്, കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്ന ആരോപണം ഗുരുതരമാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് സസ്പെന്‍ഷന്‍ നടപടി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in